മുഖാവരണം മാറ്റിയില്ല.3 സൗദി സ്ത്രീകളെ ഫ്രാന്‍സില്‍ പ്രവേശിപ്പിച്ചല്ല.

ഫ്രാന്‍സ് : ഫ്രാന്‍സിലെ പാരീസ് ചാള്‍സ് ദേ ഗൗലെ എയര്‍പ്പോര്‍ട്ടിയാണ് സംഭവം നടന്നത്. സൗദിയില്‍ നിന്ന് വിമാനമിറങ്ങി മൂന്ന് സ്ത്രീകളോട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുഖം മറച്ചിരിക്കുന്നന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാത്ത സ്ത്രീകളെ ഫ്രാന്‍സിലേക്ക് പ്രവേശിപ്പിക്കാന്‍ ഉ്‌ദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്ത്രീകളെ ദോഹയിലേക്ക് തന്നെ കയറ്റി അയക്കുകയാണുണ്ടായത്.

ഫ്രാന്‍സിലെ പോലീസ് യൂണിയനാണ് മാധ്യമങ്ങളെ ഈ വിവരം അറിയിച്ചത്.

ഭീകരപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ മുഖം മൂടി അണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഫ്രഞ്ച് ഗവണ്‍മെന്റ് നിരോധിച്ചിരുന്നു. 2011 ല്‍ സര്‍ക്കോസി പ്രസിഡന്റായിരുന്നപ്പോഴാണ് ഈ നിരോധനം നടപ്പിലാക്കിയത്.

 

Share news
error: Content is protected !!
Scroll to Top