Section

malabari-logo-mobile

രാത്രി 10മണിക്ക് ശേഷം സ്ത്രീകള്‍ക്ക് പബ്ബുകളില്‍ വിലക്ക്.

HIGHLIGHTS : ഹൈദരാബാദ്: സ്ത്രീകള്‍ രാത്രി 10 മണിക്ക് ശേഷം പബ്ബുകളില്‍ പോകുന്നതിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍

ഹൈദരാബാദ്:  സ്ത്രീകള്‍ രാത്രി 10 മണിക്ക് ശേഷം പബ്ബുകളില്‍ പോകുന്നതിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ യുള്ള ആക്രമണങ്ങള്‍ കൂടുന്നതിനാലാണ്നി രോധനമേര്‍പ്പെടുത്തന്നതാണന്നാണ് സര്‍ക്കാരിന്റെ പക്ഷം. 21 വയസ്സിന് താഴെയുള്ളവര്‍ക്കും ബാറില്‍ മദ്യം നല്‍കുന്നതിനും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.
മെയ് മുന്ന് മുതാലാണ് വിലക്ക്. ഇത് ലംഘിക്കു്ന്ന പബ്ബുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ചില പബ്ബുകളില്‍ സ്ത്രീകള്‍ക്ക് മദ്യം ഫ്രീയായി നല്‍കുന്ന പതിവുമുണ്ട്. ഇതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്..
എന്നാല്‍ സ്ത്രീകളെ പൊതുസ്ഥലത്തു നിന്ന് മാറ്റിനിര്‍ത്തിയല്ല സര്‍ക്കാര്‍ അവര്‍ക്ക് സുരക്ഷയേര്‍പ്പെടുത്തേണ്ടതെന്ന വാദവുമായിച സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. രാജ്യത്തെ ഇത്തരം അക്രമങ്ങളില്‍ 12.8 ശതമാനവും ആന്ധ്രയിലാണ് നടക്കുന്നത് എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡസ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!