Section

malabari-logo-mobile

രാജ്യന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

HIGHLIGHTS : തിരു: 17-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധി

തിരു: 17-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെബി ഗണേഷ്‌കുമാര്‍ അധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും.

54 രാജ്യങ്ങളില്‍ നിന്നുള്ള 198 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്ദ ചിത്രമായ ദി റിങ് ആണ് ഉദ്ഘാടന ചിത്രമായി സ്‌ക്രീന്‍ ചെയ്യുന്നത്.

sameeksha-malabarinews

മെക്‌സിക്കോ, സെനഗല്‍, ജപ്പാന്‍, ഇറാന്‍, അള്‍ജീരിയ, തുര്‍ക്കി, ഫിലിപ്പേന്‍സ്, ചിലി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

മലയാളത്തിന്റെ മണ്‍മറിഞ്ഞ അതുല്യ നടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദേഹത്തിന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സത്യനെകുറിച്ച് എക്‌സിബിഷനും പുസ്തകപ്രകാശനവും ഉണ്ടായിരിക്കും.

മികചച്ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിനോടൊപ്പം 15 ലക്ഷം രൂപയും നല്‍കും. ഇത്തവണ ഓപ്പണ്‍ഫോറം ഉണ്ടായിരിക്കില്ല. അതിനുപകരം മീറ്റ് ദി ഡയറക്ടര്‍ ആയിരിക്കും നടക്കുക.
7117 ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേളയില്‍ നിശാഗന്ധി , കലാഭവന്‍, കൈരളി, ശ്രീ, ന്യൂ, അജ്ഞലി, ശ്രീകുമാര്‍, ശ്രീപത്മനാഭ, ധന്യ, അജ്ഞന്ത,രമ്യ എന്നീ തിയ്യേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുക. ഇന്നു രാവിലെ കലാഭവനില്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!