Section

malabari-logo-mobile

രണ്ടാംഘട്ട വോട്ടെടുപ്പ്‌ 12,651 വാര്‍ഡുകള്‍ : സ്ഥാനാര്‍ത്ഥികള്‍ 44,388

HIGHLIGHTS : രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്...

രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേയ്‌ക്ക്‌ 44,388 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളും സ്ഥാനാര്‍ത്ഥികളുമുള്ളത്‌ മലപ്പുറത്താണ്‌. ഇവിടെ മൊത്തം 2,510 വാര്‍ഡുകളിലേക്ക്‌ 8,693 സ്ഥാനാര്‍ത്ഥികളാണുള്ളത്‌ (പുരുഷന്‍മാര്‍-4541, സ്‌ത്രീകള്‍-4152). ഏറ്റവും കുറവ്‌ വാര്‍ഡുകളും സ്ഥാനാര്‍ത്ഥികളും പത്തനംതിട്ടയിലാണ്‌. ഇവിടെ 1,042 വാര്‍ഡുകളും 3,814 സ്ഥാനാര്‍ത്ഥികളുമുണ്ട്‌ (പുരുഷന്‍മാര്‍ 1,769 ഉം വനിതകള്‍ 2,045). മറ്റ്‌ ജില്ലകളിലെ വാര്‍ഡുകളുടേയും സ്ഥാനാര്‍ത്ഥികളുടേയും എണ്ണം ചുവടെ. ബ്രാക്കറ്റില്‍ പുരുഷന്‍മാരും സ്‌ത്രീകളും. ആലപ്പുഴ- 1565; 5513 (2607; 2906), കോട്ടയം- 1512; 5401 (2589; 2812), എറണാകുളം- 2044; 7431 (3749; 3682), തൃശ്ശൂര്‍- 2036; 7070 (3503; 3567), പാലക്കാട്‌- 1942; 6466 (3210; 3256).

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം

sameeksha-malabarinews

ജില്ല, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, എന്ന ക്രമത്തില്‍. ബ്രാക്കറ്റില്‍ വാര്‍ഡുകളുടെ എണ്ണം

പത്തനംതിട്ട – 61 (16), 348 (106), 2875 (788), 510 (132)
ആലപ്പുഴ – 74 (23), 521 (158), 4097 (1169), 821 (215)
കോട്ടയം – 86 (22), 480 (146), 4120 (1140), 715 (204)
എറണാകുളം – 101 (27), 620 (184), 4815 (1338), 1492 (421)
തൃശ്ശൂര്‍ – 106 (29), 687 (213), 5096 (1465), 936 (274)
പാലക്കാട്‌ – 121 (30), 614 (182), 4933 (1490), 798 (240)
മലപ്പുറം – 151 (32), 801 (221), 6212 (1778), 1529 (479)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!