Section

malabari-logo-mobile

രഞ്ജിനി ഹരിദാസും കുടുങ്ങി

HIGHLIGHTS : കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്യൂ തെറ്റിക്കുകയും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്യൂ തെറ്റിക്കുകയും സഹയാത്രികനോട് ഇതേ ചൊല്ലി വാക്കു തര്‍ക്കം നടത്തുകയും ചെയ്ത പ്രശസ്ത ചാനല്‍ അവതാരിക രഞ്ജിനി ഹരിദാസിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ രഞ്ജിനിയുടെ പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബിനോയിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ നെടമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തനിക്ക് മാനഹാനിയുണ്ടാക്കി തന്നെ അസഭ്യം പറഞ്ഞു തുടങ്ങിയ പരാതികളാണ് രഞ്ജിനി ബിനോയ്‌ക്കെതിരെ നല്‍കിയത്.

sameeksha-malabarinews

എന്നാല്‍ രഞ്ജിനി അസഭ്യം പറഞ്ഞതിന് ബിനോയിയുടെ ഭാര്യ കൊച്ചു റാണി നല്കിയ പരാതിയിലാണ് പോലീസ് രഞ്ജിനിക്കെതിരെ കേസെടുത്തത്. കൂടാതെ വിമാന താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ രഞ്ജിനി ചെയ്തത് തെറ്റാണെന്ന് തെളിയിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമറൈറ്റ്‌സ് വിമാനത്തില്‍ വിദേശത്ത് നിന്ന് എത്തിയ രഞ്ജിനി കസ്റ്റംസ് പരിശോധനക്കുള്ള ക്യൂ തെറ്റിച്ചതിനെ തുടര്‍ന്ന് ഈ വിമാനത്തില്‍ തന്നെ വന്ന പൊന്‍കുന്നം സ്വദേശി ബിനോയ് ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങുന്നത് . ചോദ്യം ചെയ്തതോടെ ക്ഷുഭിതയായ രഞ്ജിനി ബിനോയിയോടും ഭാര്യ കൊച്ചു റാണിയോടും വാക്കുതര്‍ക്കമായി. തുടര്‍ന്ന് വിമാനത്താവളത്തിലെ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് രഞ്ജിനി ബിനോയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!