പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ 3 വിദ്യാര്‍ത്ഥികളെ കണ്ടെത്തി

 

പാലക്കാട്:  പത്തിരിപ്പാലയില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. സ്‌കൂള്‍ യൂണിഫോമിലാണ് മൂന്ന് പേരും ഇറങ്ങിയത്.

പുലര്‍ച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. ബന്ധുക്കള്‍ വയനാട്ടിലേക്ക് തിരിച്ചു. 

ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്താതായതോടെയാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയല്‍വാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് ഇറങ്ങിയത്. എന്നാല്‍ മൂന്ന് പേരെയും സ്‌കൂളില്‍ കാണാതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പൊലീസില്‍ വിവരം അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top