പരപ്പനങ്ങാടി : പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ നഹാസ് ആശുപത്രിക്ക് മുന്‍വശത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പരപ്പനങ്ങാടി കെ ടി നഗര്‍ സ്വദേശി പിലാക്കുളം പ്രസാദിനെ(30) നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
വൈകീട്ട 7.30 മണിയോടുകൂടിയാണ് അപകടമുണ്ടായത്. തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സുമായി ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ ഇയാളെ തൊട്ടടുത്തുള്ള ആശുുപത്ര്ിയില്‍ എത്തിച്ച് പ്രഥമിക ചികിത്സ നല്‍കി കോട്ടക്കലേക്ക് മാറ്റുകയായിരുന്നു.




