മാതാ അമൃതാനന്ദമയിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് മരിച്ച നിലയില്‍

കൊല്ലം : കഴിഞ്ഞദിവസം വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ അവര്‍ക്കരികിലേക്ക് മനോനില തെറ്റി ഓടിയടുത്ത യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

ബീഹാര്‍ ഗയജില്ലയില്‍ സര്‍ക്കട്ട് ഹരിതയാര്‍ മൊഹല്ലയില്‍ സത്‌നാം സിങ്മാന്‍(23)ആണ് മരിച്ചത്. ആശ്രമത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ കോടതി റിമാന്റ് ചെയ്ത് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ കുളുമുറിയില്‍ അബോധാവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത് ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ചാടിക്കയറിയ ഇയാളെ ഉടനെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും മഠത്തിലെ അന്തേവാസികളും ഇയാളെ പിടികൂടുകയായിരുന്നു. ആ സമയത്ത് ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ധനമേറ്റതായാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top