Section

malabari-logo-mobile

യാമിനിയുമായി മധ്യസ്ഥ ചര്‍ച്ചയാവാം; ഗണേഷ്

HIGHLIGHTS : തിരു:യാമിനി തങ്കച്ചിയുമായി ഗണേഷ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നു.

തിരു:യാമിനി തങ്കച്ചിയുമായി ഗണേഷ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ താന്‍ തയ്യാറാണെന്ന് ഗണേഷ് തന്റെ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. ഇതു പ്രകാരം വഴുതക്കാട്ടെ വീട് യാമിനിക്ക് നല്കാന്‍ തയ്യാറാണെന്നും കുട്ടികള്‍ക്കുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുമെന്നും ഗണേഷ് വ്യക്തമാക്കി. യാമിനി നല്കിയ ഹരജിയിലെ വാദത്തിനാണ് ഗണേഷ് മറുപടി നല്കിയിരിക്കുന്നത്.

മധ്യസ്ഥകരാര്‍ അംഗീകരിക്കുന്നതിലൂടെ കേസ് ഒഴിവാക്കാനാണ് ഗണേഷ് ശ്രമിക്കുന്നത്. കേസ് തര്‍ക്കപരിഹാര സെല്ലിന് കെമാറണമെന്നും തന്റെ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് നല്കാന്‍ പറഞ്ഞ തുക കോടതി ആവശ്യപ്പെട്ടാല്‍ ഇന്നു തന്നെ നല്കുമെന്നും ചെന്നൈലെ ഫ്‌ളാറ്റ് വിറ്റ് കിട്ടുന്ന തുകയില്‍ നിന്നും യാമിനിക്ക് പറഞ്ഞ തുക നല്കുമെന്നും ഗണേഷ് കോടതിയില്‍ പറഞ്ഞു.

sameeksha-malabarinews

അതേസമയം രഹസ്യമായി മൊഴി എടുക്കണമെന്ന് യാമിനി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസ് ഉച്ചക്ക് ശേഷം ജഡ്ജിയുടെ ചേംബറില്‍ പരിഗണിക്കും. വഴുതക്കാട്ടിലെ വീട്ടില്‍ യാമിനിക്ക് താമസിക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തന്നോടും, കുട്ടികളോടും ക്രൂരമായി പെരുമാറിയിരുന്ന ഗണേഷ് തന്നെ പലതവണ തന്റെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായും യാമിനി കോടതിയില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. തന്റെ ആഭരണങ്ങള്‍ മുഴുവന്‍ കൈക്കലാക്കിയതിന് പുറമെ തന്റെ വീട്ടീല്‍ നിന്ന് വന്‍ തുക വാങ്ങിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പലപ്പോഴും തനിക്ക് ക്രൂര മര്‍ദ്ദനം ഏല്‌ക്കേണ്ടതായും യാമനി സിജെഎം കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.

ഗണേഷ്‌കുമാറിനെതിരായുള്ള പരാതിയുമായി ഇന്നലെ രാവിലെയാണ് യാമി തങ്കച്ചി കോടതിയെ സമീപിച്ചത്. തനിക്കും കുട്ടികള്‍ക്കും ജീവനാംശമായും നഷ്ടപരിഹാരമായും 20 കോടി രൂപ നല്കണമെന്നാണ് യാമിനി ആവശ്യപ്പെടുന്നത്. ഇതില്‍ രണ്ടേകാല്‍ കോടി രൂപ ഇടക്കാല ആവശ്യമായി ഉടന്‍ നല്കണമെന്നും തന്റെയും കുട്ടികളുടെയും ജീവന് സംരക്ഷണം നല്കണമെന്നും യാമിനി ആവശ്യപ്പെട്ടു.

അതേസമയം ഗണേഷ് കുമാറിന് വീട് വില്‍ക്കാന്‍ അവകാശമില്ലെന്നും യാമിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്നു കോടതി ഗണേഷ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!