പരപ്പനങ്ങാടിയില്‍ ഹീറോ മോട്ടോര്‍സ്സിന്റെ. ടൂ വീലര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.

പ്രശസ്ത ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍സ്സിന്റെ പരപ്പനങ്ങാടിയിലെ ഏക അംഗീകൃത ഷോറൂമായ എയ്ന്‍ മോട്ടോര്‍സ് വെള്ളിയാഴ്ച രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ.മുഹമ്മദ് ജമാല്‍, സികെ. ബാലന്‍,തുടിശ്ശേരി കാര്‍ത്തികേയന്‍,ഹനീഫ കൊടപ്പാളി,ഹീറോ സര്‍വ്വീസ് മാനേജര്‍ പ്രേം ശങ്കര്‍,ഗിരീഷ് തോട്ടത്തില്‍, ഷിഫ അഷറഫ്,ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.

പരപ്പനങ്ങാടി താനൂര്‍ റോഡിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top