Section

malabari-logo-mobile

മൂത്തേടത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്ത്.

HIGHLIGHTS : മലപ്പുറം : ആര്യാടന്റെ മണ്ഡലമായ നിലമ്പൂരിലെ മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്

മലപ്പുറം : ആര്യാടന്റെ മണ്ഡലമായ നിലമ്പൂരിലെ മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെ ഇന്നലെ നടന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി പി എം അംഗങ്ങളോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ മുസ്ലിംലീഗ് ഗ്രാമപഞ്ചാത്ത് അംഗങ്ങളായ പി.അഷറഫ്, വി.പി അബ്ദുറഹ്മാന്‍, യു.പി. കഞ്ഞിമുഹമ്മദ്, ഷബ്‌ന ഷാനവാസ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
മൂത്തേടം പഞ്ചായത്തില്‍ പ്രതിപക്ഷമായ സിപിഐഎം കൊണ്ടുവന്ന അവിശ്വാസത്തെ ഇവര്‍ പിന്തുണയ്ക്കുതയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് പി ഉസ്മാനെതിരായ പ്രമേയം ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്ക്് പാസായി.

കോണ്‍ഗ്രസിലെ തന്നെ വൈസ് പ്രസിഡന്റ് ഉഷാ സച്ചിദാനന്ദന്‍ അവര്‍ക്കെതിരെയുള്ള അവിശ്വസപ്രമേയം ചര്‍ച്ചെക്കെടുക്കുംമുമ്പ് രാജിവെച്ചു. സിപിഐഎമ്മിലെ ഉഷാസന്തോഷാണ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പതിനഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഏഴ്,സിപിഐഎം നാല്, മുസ്ലിംലീഗ് നാല് എന്നിങ്ങനെയാണ് കക്ഷിനില. പതിനഞ്ചംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!