കൂട്ടുമൂച്ചിയില്‍ മോഷണം

വളളിക്കുന്ന:  കൊടക്കാട് കൂട്ടുമൂച്ചിയില്‍ വീണ്ടും മോഷണം. പെട്രോള്‍പമ്പിലടക്കം നാല് സ്ഥലങ്ങളിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. പെട്രോള്‍പമ്പില്‍ നിന്ന് 60,000 രൂപ കവര്‍ന്നു. മറ്റ് കടകളില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കൂട്ടുമൂച്ചിയില്‍ ഫ്രഷ്‌കോ മൊബൈല്‍സ്, ഫാമിലിബേക്കറി, പച്ചക്കറിക്കട, തങ്കം പെട്രോള്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

തങ്കം പെട്രോ പാര്‍ക്കില്‍ ഇവിടെ സൂക്ഷിച്ചിരുന്ന 60,000 രൂപയാണ് മോഷ്ടിച്ചത്. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top