എട്ടുവയസുകാരിയെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു.

ചാരുംമൂട് : എട്ടുവയസുകാരിയെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു. പാലമേല്‍ ആദിക്കാട്ടുകുളങ്ങര ഒമ്പതാം വാര്‍ഡിലെ കുട്ടിയെയാണ് വിവിധ ദിവസങ്ങളില്‍ ലൈംഗീകമായി പീഡിപ്പിച്ചതായി രക്ഷകര്‍ത്താക്കള്‍ നൂറനാട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആദിക്കാട്ടുകുളങ്ങര ഹിദായത്തില്‍ ഇസ്ലാം സമാജം പള്ളിയുടെ കീഴിലുള്ള ബദിരിയാ മസ്ജിദിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ഉസ്താദ് ലുക്ക് വാനില്‍ ഹക്കിം(42) പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി മദ്രസയില്‍ പോകാന്‍ മടികാണിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണമാണ് പീഡനവിവരം പുറത്തുവന്നത്. പ്രതി ഒളിവിലാണ്.

Share news
error: Content is protected !!
Scroll to Top