Section

malabari-logo-mobile

മില്‍മ പാലിന് വില കൂട്ടും.

HIGHLIGHTS : നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടയില്‍

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടയില്‍ സാധാരണക്കാരന്റെ നെഞ്ചിലേക്ക് വീണ്ടും ഇടിതീ. മില്‍മ പാലിന് വിലകൂട്ടാനൊരുങ്ങുന്നു. പാലിന് വിലകൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണെത്രെ മില്‍മ ചെയര്‍മാന്‍ പിടി ഗോപാലക്കുറുപ്പിന്റെ അഭിപ്രായം.

ഇതെ കുറിച്ചുള്ള തീരുമാനം വ്യാഴാഴ്ച ചേരുന്ന മില്‍മ ഡയറക്ടര്‍ഡമാരുടെ യോഗത്തില്‍ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

2000 മുതല്‍ 2010 വരെ 21 കോടിയുടെ നഷ്ടമാണ് മില്‍മയ്ക്കുണ്ടായിരിക്കുന്നതെന്നും ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് കാലിത്തീറ്റ വിതരണവും വന്‍ നഷ്ടമാണ് മില്‍മയ്ക്കുണ്ടാക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് കോടി രൂപ ധനസഹായം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി.

കാലിത്തീറ്റ ഉത്പാദിക്കുന്ന ഫാക്ടറികളില്‍ 2012 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള നഷ്ടം 3.5 കോടിയാണെന്നും. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഡിസംബര്‍ മാസമാവുമ്പോഴെക്കും ഏകദേശം 12 കോടിയുടെ നഷ്്ടം വരുമെന്നാണ് മില്‍മ കണക്കുകൂട്ടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!