Section

malabari-logo-mobile

ഗോകുല്‍ ദാസിനെ ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കും.

HIGHLIGHTS : പാലക്കാട് : മുണ്ടൂര്‍ ഏരിയാകമ്മിറ്റിയിലേക്ക് ഗോകുല്‍

പാലക്കാട് : മുണ്ടൂര്‍ ഏരിയാകമ്മിറ്റിയിലേക്ക് ഗോകുല്‍ ദാസിനെ തിരഞ്ഞെടുക്കും. സിപിഐഎം സംസ്ഥാന സക്രട്ടറിയേറ്റിന്റേതാണ് ഈ തീരുമാനം.

ഗോകുല്‍ദാസിനെ ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുമെങ്കിലും ഏരിയാസെക്രട്ടറിയാക്കില്ല. എന്നാല്‍ പുതിയ ഏരിയ സക്രട്ടറിയെ പിന്നീട് തിരഞ്ഞെടുക്കും.

sameeksha-malabarinews

ഏരിയ കമ്മിറ്റിയില്‍ നിന്ന് ഗോകുല്‍ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് 7 ഏരിയ കമ്മറ്റിയംഗങ്ങളും 4000 ത്തോളം പേര്‍ ചേര്‍ന്ന് മുണ്ടൂരില്‍ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. ഈ രീതിയില്‍ സിപിഎമ്മില്‍ വിമത കണ്‍വെന്‍ഷന്‍ നടത്തിയിട്ടും നടപടിയെടുക്കാതെ വിഷയം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നത് അസാധാരണ നടപടിയായാണ് രാഷ്ട്രീയലോകം വിലയിരുത്തുന്നത്.

മറ്റൊരൊഞ്ചിയം ആവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിപിഎം ഇത്തരമൊരു നിലപാടെടുത്തത്്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!