Section

malabari-logo-mobile

മാരുതി പെട്രോള്‍കാര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

HIGHLIGHTS : പെട്രോള്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ചെറു കാര്‍ നിര്‍മ്മാതാക്കളായ മാരുതി

പെട്രോള്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ചെറു കാര്‍ നിര്‍മ്മാതാക്കളായ മാരുതി,സുസുക്കി കാര്‍ നിര്‍മ്മാണം നിര്‍ത്തുന്നു. നാളെ മുതല്‍ ഗുഡ്ഗാവിലെ പ്ലാന്റില്‍ നിന്നുള്ള പ്രെടോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുമന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇപ്പോള്‍ വാഹന വിപണിയുടെ 37 ശതമാനം കൈയ്യാളുന്ന കമ്പനിയാണ് മാരുതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച ഫെബ്രുവരിയിലെ വില്‍പ്പന 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

എ സ്റ്റാര്‍, മാരുതി 800, ഓള്‍ട്ടേ, 800. എന്നിവയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതും ഓഹരി വിപണിയെ സാരമായി ബാധിച്ചു. കൂടാതെ സെന്‍സസിലും ,നിഫ്റ്റിയിലും മാരുതിയുടെ ഓഹരികള്‍ 20-22 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സെമി ലക്ഷ്വറി സെഗ്‌മെന്റുകളിലും വില്‍പ്പന ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!