യാമിനിയുടെ കത്ത് മാധ്യമ സൃഷ്ടി മുഖ്യമന്ത്രി

കണ്ണൂര്‍: മന്ത്രി കെ.ബി ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. യാമിനിയുടെ കത്ത് മാധ്യമസൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് യാമിനി കത്ത് നല്‍കിയെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടി കാട്ടി.

ഗണേശ് രാജിവെക്കേണ്ടെന്നാണ് ഘടകകക്ഷി നേതാക്കള്‍ക്കിടയിലെ ധാരണ. എന്നാല്‍ യുഡിഎഫ് യോഗത്തിനുശേഷം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന തരത്തിലുള്ള പുതിയ വെളിപപെടുത്തലുമായി ചീഫ് വിപ്പ് പിസി. ജോര്‍ജ്ജ് വീണ്ടുംരംഗതതെത്തിയിരിക്കുകയാണ്.

പരാതി നല്‍കാനായി മുഖ്യമന്ത്രിക്കടുതത്തെത്തിയ ഗണേശ്കുമാറിന്റെ ഭാര്യയെ മുഖ്യമന്ത്രി തിരിച്ചയച്ചതാണെന്നാണ് ജോര്‍ജ്ജിന്റെപുതിയ വെളിപ്പെടുത്തല്‍.

 

Share news
error: Content is protected !!
Scroll to Top