Section

malabari-logo-mobile

അച്ഛനും, മകനും ഒന്നിക്കുമോ?

HIGHLIGHTS : തിരു: മന്ത്രി കെ.ബി ഗണേശ്കുമാര്‍ അച്ഛനും കേരള കോണ്‍ഗ്രസ്സ് (ബി)

തിരു: മന്ത്രി കെ.ബി ഗണേശ്കുമാര്‍ അച്ഛനും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപ്പിള്ളയുമായി കൂടികാഴ്ച നടത്തി. ഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയും, വിവാഹേതര ബന്ധത്തെകുറിച്ചുള്ള പി.സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളും ഗണേശ്കുമാറിന്റെ രാജിക്ക് വഴിയൊരുക്കിയിരിക്കെയാണ് പിള്ളയും, ഗണേശും തമ്മില്‍ കൂടികാഴ്ച നടത്തിയത്. ഭാര്യ യാമിനി തങ്കച്ചിയുടെ പരാതി പിന്‍വലിച്ചു അനുരഞ്ജനത്തിനുള്ള സഹായം തേടിയാണ് ഗണേശ്പിള്ളയെ കണ്ടെതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ അച്ഛനെ കണ്ടത്ില്‍ രാഷ്ട്രീയമില്ലെന്നും ചില കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കണ്ടതെന്നുമായിരുന്ന ഗണേശന്റെ മറുപടി.

sameeksha-malabarinews

ഷിബു ബേബി ജോണിന്റെ മധ്യസ്ഥതയിലാണ് പിള്ളയും, ഗണേശും മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ നടത്തിയത്.

പ്രശ്‌നപരിഹാര്തിനായി ബാലകൃഷ്ണപിള്ളയുമായി, ഷിബുബേബി ജോണ്‍ ഇന്നു വീണ്ടും കേരളാ കോണഗ്രസ് (ബി) ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. യുഡിഎഫ് നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരുമായി താന്‍ ചര്‍ച്ച നടത്തിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. പിള്ളയുമായുള്ള കൂടികാഴ്ചക്ക് മുമ്പ് ഷിബു ബേബിജോണ്‍ ഗണേശനെ കണ്ടിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!