Section

malabari-logo-mobile

മാരുതിയുടെ 2 ഡീസല്‍ മോഡലുകള്‍ വരുന്നു.

HIGHLIGHTS : കാര്‍ പ്രേമികളുടെ ഇഷ്ട കമ്പനിയായ മാരുതി സുസൂക്കി 2014 ല്‍ 2 പുതിയ മോഡല്‍ ഡീസല്‍

കാര്‍ പ്രേമികളുടെ ഇഷ്ട കമ്പനിയായ മാരുതി സുസൂക്കി 2014 ല്‍ 2 പുതിയ മോഡല്‍ ഡീസല്‍ കാറുകള്‍ ഇറക്കാന്‍ ആലോചിക്കുന്നു. ജപ്പാനിലെ സുസൂക്കിയുടെ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത ഡീസല്‍ എഞ്ചിനുകളായിരിക്കും ഈ പുത്തന്‍ മോഡലുകള്‍ക്ക് ഉപയോഗിക്കുക.

രണ്ട് തരം എഞ്ചിനുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എഞ്ചിനുകളാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 1.4 ലിറ്റര്‍ എഞ്ചിന്‍ ഡിസൈര്‍, എര്‍ട്ടിഗ, സ്വിഫ്റ്റ് ഹാച്ച് ബാക്ക് എന്നീ വാഹനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ നിലവില്‍ ഇത്തരം കാറുകള്‍ക്ക് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഫിയറ്റില്‍ നിന്ന് വാങ്ങുന്നതാണ് ഉപയോഗിക്കുന്നത്. മറ്റുള്ള കമ്പനികളില്‍ നിന്നും വാങ്ങി ഫിറ്റ് ചെയ്യുന്ന എഞ്ചിനുകള്‍ ഒഴിവാക്കി സ്വന്തം കമ്പനി എഞ്ചിനുകള്‍ ഉപയോഗിക്കുക എന്നതു കൂടിയാണ് മാരുതി ഇരു വഴി ലക്ഷ്യമിടുന്നത്.

sameeksha-malabarinews

ഇന്ത്യയിലെ ഗുഡ്ഗാവ് പ്ലാന്റില്‍ ഡീസല്‍ എഞ്ചിന്റെ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി 1700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക. വര്‍ഷത്തില്‍ ഇവിടെ നിന്നും 3 ലക്ഷം എഞ്ചിനുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!