Section

malabari-logo-mobile

കല്‍ക്കരി കത്തുന്നു

HIGHLIGHTS : ദില്ലി: കല്‍ക്കരിപ്പാടം അഴിമതി അനേ്വഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര നിയമ മന്ത്രി അശ്വിനി

ദില്ലി: കല്‍ക്കരിപ്പാടം അഴിമതി അനേ്വഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേന്ദ്ര നിയമ മന്ത്രി അശ്വിനി കുമാറിനോട് പങ്കുവെച്ചിരുന്നതായി സിബിഐ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.

സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തല്‍.സിന്‍ഹയുടെ സത്യവാങ്മൂലം സുപ്രീം കോടതി ഈ മാസം 30 ന് പരിഗണിക്കും.

sameeksha-malabarinews

റിപ്പോര്‍ട്ട് ആരുമായും പങ്കുവെച്ചിട്ടില്ല എന്ന് സിബിഐ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഇതിനു വിരുദ്ധമാണ് സി.ബി.ഐ ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. മാര്‍ച്ച് 8 ന് സി.ബി.ഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയ അധീകാര കേന്ദ്രവുമായും പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. മാര്‍ച്ച് 12 നായിരുന്നു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

അനേ്വഷണവുമായി ബന്ധപ്പെട്ട് പിന്നീട് സമര്‍പ്പിക്കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടുകളിലും ഇതേ നടപടി തുടരുമെന്ന് ഉറപ്പ് നല്‍കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.

സുപ്രിം കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐ തയാറാക്കിയ കരട് നിയമമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തെ കാണിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയ്ന്റ് സെറകട്ടറി റാങ്കിലുള്ള ഉദേ്യാഗ്‌സഥരുമായും കരട് റിപ്പോര്‍ട്ടു പങ്കുവെച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ രഞ്ജിത്ത് സിന്‍ഹ വ്യക്തമാക്കി.

കല്‍ക്കരിപ്പാട അഴിമതിക്കേസിലെ സി.ബി.ഐ റിപ്പോര്‍ട്ട് തുരുത്തിയത് അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് ഹരജി സമര്‍പ്പിച്ചത്. നിലവില്‍ അനേ്വഷണം നടത്തുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സി.ബിഐ ആയതിനാല്‍ സ്വതന്ത്ര അനേ്വഷണം നടത്താനാവില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!