Section

malabari-logo-mobile

മാഫിയയുടെ കൈകളിലേക്ക് ഒഴുകി മരിച്ചുകൊണ്ടിരിക്കുന്ന കടലുണ്ടി പുഴയ്ക്ക് വേണ്ടി കൂട്ടായിമ

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: കാടും, പുഴയും, മലകളും മരിച്ച് മരുഭൂമികള്‍ പിറക്കുകയാണ്. വിവിധ മാഫിയകള്‍ പരിസ്ഥിതിയെ പങ്കുവെച്ച് നശിപ്പിക്കുന്ന മല്‍സരത്തിലാണ്. നമ്മുടെ സൂഹ പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസും, ജീവനോപാധിയുമായ കടലുണ്ടി പുഴ. അന്ധമായ മണലെടുപ്പും, മാലിന്യ നിക്ഷേപവും കാരണം പുഴ മരമവക്കിലാണ്. ഇപ്പോള്‍ പുഴയുടെ ഇരുകരകളുമിടിപ്പുലഌമണല്‍ ഖനനവും തുടങ്ങിയിരിക്കുന്നു.

മണല്‍ മാഫിയയുടെ ഭീഷണിക്ക് വഴങ്ങിയാണ് സമീപവാസികളുടെ സഞ്ചാരവും, ജീവിതവും. വിദ്യാര്‍ത്ഥികളെയും കുട്ടികളെയും ഈ വിഭാഗം പണമെറിഞ്ഞ് വിലക്കെടുത്തിരിക്കുന്നതിന്റെ ദൂഷ്യവും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. പുഴയോരത്തെ സാമൂഹിക ജീവിതംപോലും മദ്യത്തിന്റെയും മറ്റ് ലഹരിയുടേയും പിടിയിലമരുകയാണ്. അതുകൊണ്ട് പുഴയേയും പരിസരത്തേയും സംരക്ഷിക്കാന്‍ പുഴയോര നിവാസികള്‍ തീരുമനാനിച്ചിരിക്കുന്നു. കൂര്യാട് കടവു മുതല്‍ പാലത്തിങ്ങല്‍ വരെയുള്ള സമീപവാസികളാണ് പുഴ സംരക്ഷണ സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

sameeksha-malabarinews

സമിതിയുടെ രൂപീകരണ യോഗം വെള്ളിയാഴ്ച എയുപി സ്‌കൂളില്‍ ചേരും. മൂന്നിയൂര്‍ പഞ്ചായത്തിലെ –ഒരു സ്വകാര്യ വ്യക്തിയും, പോലീസിലെയും, റവന്യൂ വിലേയും ചില ആളുകളും ചേര്‍്താണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരകളിടിച്ചും, പുഴതുരന്നും, മാലിന്യം നിക്ഷേപിച്ചും, മലിനജലം ഒഴിക്കിവിട്ടും, പുഴയെ നശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി വി മൊയ്തീന്‍ കുട്ടി, ജാഫര്‍ ഉള്ളണം, സി വി സിദ്ധീഖ് എന്നിവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!