ഗണേഷ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി യാമിനി തങ്കച്ചി

തിരു: മന്ത്രി കെബി ഗണേഷ്‌കുമാര്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചി. മുഖ്യമന്ത്രിക്ക് നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് ഇവര്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗണേഷിനെതിരെ ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും യാമിനി ആവിശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ മര്‍ദ്ദനം മൂലം തനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഗണേഷിന്റെ സ്വഭാവദൂഷ്യം വെളിവാക്കുന്ന നിരവധി എസ്എംഎസുകളുടെ രേഖകളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top