Section

malabari-logo-mobile

മദ്യപാനികള്‍ക്ക് സന്തോഷിക്കാം ; കരളിന് കാവലായി കാപ്പി.

HIGHLIGHTS : ന്യൂയോര്‍ക്ക്: കൂടുതല്‍ കാപ്പി കുടിച്ചാല്‍ മദ്യപാനംമൂലമുണ്ടാകുന്ന

ന്യൂയോര്‍ക്ക്: കൂടുതല്‍ കാപ്പി കുടിച്ചാല്‍ മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനം. ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്. 25നും 74 നും ഇടയില്‍ പ്രായമുള്ള, കാപ്പിയും മദ്യവും ഉപയോഗിക്കുന്നവരെയാണ് പഠനവിധേയമാക്കിയത്.

മദ്യ ഉപയോഗം കരളിലെ ദഹനരസത്തിന്റെ (എന്‍സൈം) വര്‍ധിപ്പിക്കുന്നതിനെതുടര്‍ന്നാണ് കരള്‍ രോഗമുണ്ടാകുന്നത്. പ്രതിദിനം 3.5 പെഗ് മദ്യപിക്കുകയും കാപ്പി കുടിക്കാതിരിക്കുകയും ചെയ്യുന്ന പുരുഷന്‍മാരില്‍ കരളിലെ ദഹനരസത്തിന്റെ അളവ് മദ്യം ഉപയോഗിക്കാത്ത വരേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ദിവസം തോറും അഞ്ച് കപ്പോ അതിലധികമോ കാപ്പി ഉപയോഗിക്കുന്ന അമിതമദ്യപാനികളുടെ കരളിലെ ദഹനരസം കാപ്പി കുടിക്കാത്ത മദ്യപാനികളെ അപേക്ഷിച്ച് 50 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ടാംപെര്‍ സര്‍വ്വാകലാശാലയും ,സെയ്‌നാ ജോകി സെന്‍ട്രല്‍ ആശുപത്രിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ജേണല്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ആല്‍ക്കഹോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!