Section

malabari-logo-mobile

മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ടില്ല : മുഖ്യമന്ത്രി

HIGHLIGHTS : തിരു: പത്ത്‌ വര്‍ഷം കൊണ്ട്‌ ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന അടിസ്ഥാന തയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യ...

umman chandiതിരു: പത്ത്‌ വര്‍ഷം കൊണ്ട്‌ ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന അടിസ്ഥാന തയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യവര്‍ജ്ജനത്തിനും മദ്യത്തിനെതിരായ ബോധവത്‌കരണത്തിനും ഊന്നല്‍ നല്‍കിയായിരിക്കും മദ്യവര്‍ജ്ജനമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധിസ്‌മാരക നിധിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ റിസര്‍ച്ച്‌ ആന്റ്‌ ആക്ഷന്‍ ഗാന്ധിയന്‍ ചിന്തകളിലെ പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു മുഖ്യമന്ത്രി.
മദ്യത്തിനും ലഹരിക്കുമെതിരെ ഗാന്ധിജിയുടെ ചെറുത്തുനില്‌പാണ്‌ സാമൂഹ്യരംഗത്തെ ഏറ്റവും വിപ്ലവകരമായ നടപടി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പുതുതായി ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടില്ല. 1982-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നിയോഗിച്ച എ.പി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ചാരായ നിരോധനവും ഇപ്പോള്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഗാന്ധി സ്‌മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്‌ണന്‍, സെക്രട്ടറി കെ.ജി. ജഗദീശന്‍, നിംസ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ഫൈസല്‍ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!