Section

malabari-logo-mobile

ചലച്ചിത്രമേളയ്‌ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഒരുക്കും : മന്ത്രി കെ.സി.ജോസഫ്‌

HIGHLIGHTS : തിരു: അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന്‌ സാംസ്‌കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌. കൈരളി തിയറ്റര്‍ കോംപ്ലക്‌സിലെ...

k-c-josephതിരു: അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന്‌ സാംസ്‌കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌. കൈരളി തിയറ്റര്‍ കോംപ്ലക്‌സിലെ ഐ.എഫ്‌.എഫ്‌.കെ. മീഡിയാസെല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളുണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിച്ച്‌ സമയബന്ധിതമായി പരിഹരിക്കാന്‍ ഡെലിഗേറ്റുകളും മാധ്യമപ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരേസമയം 3000 പേര്‍ക്ക്‌ മേള ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. നിശാഗന്ധി ഉള്‍പ്പെടെ പതിനൊന്ന്‌ തിയറ്ററുകളില്‍ പ്രദര്‍ശനങ്ങള്‍ നടക്കുമെന്നും റിസര്‍വേഷന്‍ കൗണ്ടറുകളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

sameeksha-malabarinews

മാതൃകാപരമായി ചലച്ചിത്രോത്സവത്തെ സമീപിച്ച്‌ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തണമെന്ന്‌ മേളയുടെ ഉപദേശകസമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
പി.ആര്‍.ഡി.ഡയറക്ടര്‍ മിനി ആന്റണി, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ടി.രാജീവ്‌ നാഥ്‌, പന്തളം സുധാകരന്‍, ആര്യാടന്‍ ഷൗക്കത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!