Section

malabari-logo-mobile

മതപഠന ക്ലാസ് നടത്തിയ കനേഡിയന്‍ പൗരന്‍ പിടിയില്‍

HIGHLIGHTS : അരീക്കോട്: വിസിറ്റിങ് വിസയിലെത്തി അരിക്കോട്ട് മതപഠനക്ലാസുകള്‍

അരീക്കോട്: വിസിറ്റിങ് വിസയിലെത്തി അരിക്കോട്ട് മതപഠനക്ലാസുകള്‍ നടത്തിക്കൊണ്ടിരുന്ന കനേഡിയന്‍ പൗരനെ പോലീസ് അറസ്റ്റു ചെയ്തു. അബ്ദുള്‍ നവാസ് (36) ആണ് പിടിയിലായത്. മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സെലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

വിസിറ്റിങ് വിസയിലെത്തുന്നവര്‍ മതപഠന ക്ലാസ് നടത്തുവാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ ഡിസംബര്‍ 11 ന് ഇന്ത്യയിലെത്തിയ ഇയാള്‍ ചെന്നൈ, ഹൈദരബാദ്, ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ മതപഠന ക്ലാസുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി.

sameeksha-malabarinews

ഇസ്ലാമിലേക്ക് മതം മാറിയ തമിഴ്‌നാട് സ്വദേശികളായ ഹര്‍ഷ വര്‍ദ്ധന എന്ന അബ്ഗുള്‍ റഹ്മാന്‍, നവജിത്ത് എന്ന അബ്ദുള്ള, ജബ്ബാര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ അരീക്കോട്് വാടകയ്ക്ക് താമസിച്ചിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇയാളുടെ പിതാവ് ശ്രീലങ്കന്‍ സ്വദേശിയാണ്്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!