Section

malabari-logo-mobile

മണല്‍ കടത്തിയ കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു.

HIGHLIGHTS : പോലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്നാണ് അപകടമെന്നാരോപണം. തിരൂര്‍:

പോലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്നാണ് അപകടമെന്നാരോപണം.

തിരൂര്‍: പോലീസിനെ കണ്ട് ഭയന്ന് അമിത വേഗതയില്‍ സഞ്ചരിച്ച മണല്‍ കടത്തുന്ന കാര്‍ അപകടത്തില്‍പ്പെട്ട് കാറിലുണ്ടായിരുന്ന 17 കാരന്‍ മരിച്ചു. വീരാഞ്ചിറ സ്വദേശി തയ്യില്‍ മുഹമ്മദിന്റെ മകന്‍ ഫൈസലാണ് മരിച്ചത്.

sameeksha-malabarinews

ഫൈസന്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കാറോടിച്ചിരുന്ന പരിയാപുരം സ്വദേശി ഷുക്കൂറിന്റെ മകന്‍ ഷാക്കിറിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരൂര്‍ ആലത്തിയൂര്‍ കൊടക്കല്‍ റോഡിലൂടെ മാരുതി 800 കാറില്‍ പൂഴി ചാക്കുകളിലാക്കി കടത്തവെയാണ് അപകടമുണ്ടായത്.

പോലീസിനെ കണ്ട് ഭയന്ന് വണ്ടി അമിതവേഗത്തില്‍ ഓടിക്കുന്നതിനിടെ മുന്‍വശത്തിരുന്ന ഫൈസല്‍ തല പുറത്തേക്കിട്ട് തിരിഞ്ഞ് നോക്കയതിനിടെ തല മതിലിലിടിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ഷാക്കിറിന്റെ കയ്യില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റിലിടിക്കുകയായിരുന്നു.

പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാരോപിച്ച് തിരൂര്‍ സിഐഎയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!