തന്നെ കൊന്നത് തന്റെ അച്ഛന്‍ തന്നെ; കനക

ചെന്നൈ: താന്‍ മരിച്ചുവെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് തന്റെ അച്ഛന്‍ തന്നെയാണെന്ന് നടി കനകയുടെ വെളിപ്പെടുത്തല്‍. തന്റെ അച്ഛന്‍ ദേവദാസാണ് താന്‍ മരിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് കനക പറഞ്ഞു. വൈഗ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് കനക ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ മരണ വാര്‍ത്തക്ക് പിന്നിലും അച്ഛന്‍ തന്നെയാണെന്ന് കനക പറഞ്ഞത്. തന്നോടും മരിച്ച പോയ തന്റെ അമ്മയോടുമുള്ള ദേഷ്യവും പകയും മാത്രമാണ് അച്ഛനെന്നും ഉണ്ടായിരുന്നതെന്ന് കനക വെളിപെടുത്തി. അച്ഛനില്‍ നിന്ന് ഒരിക്കല്‍പോലും സ്‌നേഹം തനിക്ക് ലഭിച്ചിട്ടില്ല. തന്റെ സ്വത്ത് കൈക്കലാക്കുക എന്നതുമാത്രമാണ് അച്ഛന്‍ എന്ന ദേവദാസിന്റെ ഏക ലക്ഷ്യമെന്നും കനക പറഞ്ഞു. തന്റെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ അയാളെ പുറത്താക്കി ഗെയ്റ്റടച്ചു എന്നും കനക പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top