എല്‍ജി എഴുപതോളം പുതിയ മോഡലുകളുമായി

കൊച്ചി : ഓണക്കാലത്ത് എഴുപതോളം പുതിയ ഉല്‍പ്പന്നങ്ങള്‍ എല്‍ജി ഇലക്‌ട്രോണിക്‌സ് വിപണിയിലവതരിപ്പിക്കുന്നു. 45 തരം ടെലിവിഷന്‍ മോഡലുകളും 18 തരം റഫ്രിജറേറ്ററുകളും അഞ്ചു മോഡലുകളിലെ ഡിഷ് വാഷറുകളും ഇതിലുള്‍പെടുമെന്ന് എല്‍ജി വില്‍പ്പന വിഭാഗം തലവന്‍ സഞ്ജീവ് അഗര്‍വള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്നാമന്റെ ഓണഘോഷങ്ങള്‍ എന്ന ഓണം ഓഫര്‍ സെപ്തംബര്‍ 20 വരെയുണ്ടകും. എല്‍ഇഡി ടിവി, റഫ്രിജറേറ്ററുകള്‍, വാഷിങ്‌മെഷീനുകള്‍, ഓഡിയോ സിസ്റ്റംസ് എന്നിവ അടക്കം രണ്ടു ലക്ഷത്തിലേറെ സമ്മാനങ്ങളാണ് ഈ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണത്തോടനുബന്ധിച്ച് 360 കോടിയോളം രൂപയുടെ വില്‍പ്പനയാണ് എല്‍ജി ലക്ഷ്യമിടുന്നതെന്ന് അഗര്‍ വാള്‍ പറഞ്ഞു.

സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഗൃഹോപകരണ ഉല്‍പ്പന്ന വിപണിയില്‍ എല്‍ജിയുടെ വിഹിതം 31 ശതമാനമാണെന്ന് എല്‍ ജി ഇന്ത്യ റീജണല്‍ മാനേജര്‍ പി സുധീര്‍ പറഞ്ഞു. ഓണക്കാലത്ത് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഉപഭേക്തൃ സേവനം ശക്തിപെടുത്തുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്.

കേരളത്തില്‍ 25 സേവന കേന്ദ്രങ്ങളും നാനൂറിലേറെ സര്‍വീസ് എന്‍ജിനിയര്‍മാരുടെ സേവനവും ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top