മമ്മൂട്ടിയുടെ സുഹറയായി തട്ടത്തില്‍ മറയത്തിലെ സുന്ദരി

മമ്മൂട്ടി് നായകനാകുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’യില്‍ നായികയായി എത്തുന്നത് തട്ടത്തിന്‍ മറയത്ത് സുന്ദരി ഇഷാ തല്‍വാറാണ്. പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഒഡീഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖങ്ങളാണ് മറ്റു താരങ്ങളായി വേഷമിടുന്നത്.

ഐ ലവ് മീ യാണ് ഇഷ അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം. ആഗസ്റ്റ് ആദ്യവാരം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Share news
error: Content is protected !!
Scroll to Top