Section

malabari-logo-mobile

ട്രാക്കില്‍ വീണ മരത്തിലൂടെ ട്രെയിന്‍ പാഞ്ഞു; ഒഴിവായത് വന്‍ ദുരന്തം.

HIGHLIGHTS : ഫറോക്ക്:

ഫറോക്ക്: ഇന്നുച്ചയ്ക്ക് മംഗലാപുരത്തു നിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കടന്നുപോകവെയാണ് അപകടമുണ്ടായത്.

ഫറോക്ക് കല്ലായി സ്‌റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ട്രാക്കിലേക്ക് മരം വീണുകിടക്കുന്നത് കണ്ട് ഡ്രൈവര്‍ ട്രെയിനിന്റെ വേഗത കുറച്ചെങ്കിലും ബോഗികള്‍ പലതും കടന്നു പോയതിനു ശേഷമാണ് ട്രെയിന്‍ നിര്‍ത്താനായത്. പിന്നീട് മരം വെട്ടിമാറ്റിയതിന് ശേമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

sameeksha-malabarinews

പരപ്പനങ്ങാടിക്കും കോഴിക്കോടിനും ഇടയില്‍ പല സ്ഥലങ്ങളിലും റെയില്‍വേ ട്രാക്കിലേക്ക് മരകൊമ്പുകള്‍ ഇടിഞ്ഞ് വീണിരുന്നു. പരപ്പനങ്ങാടിയില്‍ അയ്യപ്പന്‍കാവിന് സമീപം ട്രാക്കില്‍ മരം വീണ് കോയമ്പത്തൂര്‍ മംഗലാപൂരം കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചറും ജനശതാബ്ധി എക്‌സ്പ്രസ്സും മണിക്കൂറുകളോളം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

ഭാഗികമായി തടസപ്പെട്ട ഗതാഗതം വൈകുന്നേരത്തോടെയാണ് പുനഃക്രമീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!