Section

malabari-logo-mobile

മങ്കട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അവാര്‍ഡ്

HIGHLIGHTS : മലപ്പുറം:

മലപ്പുറം: മികച്ച ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2011 – 12 ലെ സംസ്ഥാന അവാര്‍ഡിന് മങ്കട ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ പി.പി പ്രേമ അര്‍ഹയായി. 2010 മുതല്‍ മങ്കട സി.ഡി.പി.ഒ യാണ്. പെണ്‍കുട്ടികള്‍ക്കുള്ള പോഷകാഹരക്കുറവ് നികത്തുന്നതിന് നടപ്പാക്കിയ സഞ്ജീവനി പദ്ധതി, അങ്കണവാടി സൂപ്പര്‍വൈസര്‍ക്കും വര്‍ക്കര്‍മാര്‍ക്കുമായി നടത്തിയ പരിശീലനങ്ങള്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹപൂര്‍വ കൗണ്‍സലിങ് ക്ലാസുകള്‍ തുടങ്ങിയവയാണ് അവാര്‍ഡിന് പരിഗണിച്ചത്. സംസ്ഥാനത്തെ വിവിധ മഹിളാ മന്ദിരങ്ങള്‍, ജുവൈനല്‍ ഹോം, ആഫ്റ്റര്‍ കെയര്‍ ഹോം എന്നിവടങ്ങളില്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായ സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍മാര്‍, വര്‍ക്കര്‍മാര്‍ എന്നിവരുടെ വിവരം താഴെ കൊടുക്കുന്നു. മികച്ച സൂപ്പര്‍വൈസര്‍ ജാസ്മിന്‍ – വണ്ടൂര്‍ പ്രൊജക്റ്റ്, ഹെല്‍പ്പര്‍മാര്‍ റ്റി. സിന്ദു – തിരൂരങ്ങാടി (അഡീഷനല്‍), പി. ലൈലാബി – നിലമ്പൂര്‍ (അഡീഷനല്‍), വി. സരോജിനി – മങ്കട, എ.പി ഫാത്തിമ സുഹറ – പെരിന്തല്‍മണ്ണ.
വര്‍ക്കര്‍മാര്‍ കെ.പി ശ്രീജ – വണ്ടൂര്‍, പി.വി ഷാജിത – നിലമ്പൂര്‍, റ്റി.റ്റി ഉമ്മു സുബൈദ – മലപ്പുറം, എ. കല്യാണിക്കുട്ടി – കൊണ്ടോട്ടി (അഡീഷനല്‍)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!