പരപ്പനങ്ങാടി മേല്‍പ്പാലം അപാകത പരിഹരിക്കും

പരപ്പനങ്ങാടി: മെയ്11 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകത പെട്ടന്ന് പരിഹരിക്കാന്‍ നീക്കം.

റെയില്‍വേ മേല്‍പ്പാലം കടലുണ്ടി റോഡിലേക്ക് ചേരുന്ന സ്ഥലത്ത് വാഹനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന വിധമുള്ള അപാകതയാണ് പരിഹരിക്കേണ്ടത്.

ഇതിനായി കണ്‍സഷന്‍ കോര്‍പ്പറേഷനെ ചുമതലയേല്‍പ്പിക്കുകയും വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പഠനത്തിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്ച ചീഫ് എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.

മേല്‍പ്പാലം റോഡിലേക്ക് ഇറങ്ങുന്നിടത്ത് റോഡ്് വീതിക്കൂട്ടാനും പാലത്തിന്റെ വീതികൂട്ടാനും ഈ ഭാഗത്തെ റോഡ് 100 മീറ്ററോളം ഉടര്‍ത്താനും പദ്ധതിയുള്ളതായി ഇവര്‍ പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top