Section

malabari-logo-mobile

മകളെ ഫെയ്‌സ് ബുക്കിലൂടെ വില്‍പ്പന നടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ പിടിയില്‍

HIGHLIGHTS : ബ്രസീല്‍ : ഫെയ്‌സ് ബുക്കിലൂടെ രണ്ടര വയസ്സുകാരിയായ

ബ്രസീല്‍ : ഫെയ്‌സ് ബുക്കിലൂടെ രണ്ടര വയസ്സുകാരിയായ മകളെ വില്‍പ്പന നടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ പോലീസ് പിടിയിലായി. ബ്രസീലിനെ വടക്ക് കിഴക്കന്‍ പ്രദേശമായ റസീഫിലാണ് സംഭവം നടന്നത്. ഫെയ്‌സ് ബുക്കിലൂടെ മകളെ കച്ചവടം ഉറപ്പിക്കുന്നതിനിടയിലാണ് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് കുട്ടിയെ ശിശു സംരക്ഷണ വിഭാഗത്തിന് കൈമാറി. വേശ്യാവൃത്തിക്കായി യൂറോപ്പിലേക്ക് പോകാന്‍ പണം ആവശ്യമായതിനാലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് 23 കാരിയായ അമ്മ പോലീസിന് മൊഴി നല്‍കി. ഫെയ്‌സ് ബുക്കിലൂടെ പണം കൈമാറാനുള്ള കരാറില്‍ എത്തിയ ശേഷം ഇടപാടുകാരിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് വിവരം പോലീസിലറിയിച്ചത്.

sameeksha-malabarinews

കുട്ടിക്ക് വിലയായി 666 ഡോളറും ഒരു ലാപ്‌ടോപ്പും പിന്നീട് 10 അടവുകളിലായി 890 ഡോളറും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഇപ്രകാരം പണം കൈമാറുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!