Section

malabari-logo-mobile

ഭട്കലിന് കേരളവുമായി ബന്ധമുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്‍

HIGHLIGHTS : ദില്ലി: പേലീസ് പിടിയിലായ ഇന്ത്യന്‍ മുജുഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിം ഭട്കലിന്

ദില്ലി: പേലീസ് പിടിയിലായ ഇന്ത്യന്‍ മുജുഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിം ഭട്കലിന് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അതേ സമയം സംഘടനകളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ സജീവമണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭട്കലിന് എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഭട്കലിന് സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നു തന്നെ അനേ്വഷണ ഏജന്‍സിയായ എന്‍ഐഎക്കോ ആഭ്യന്തര വകുപ്പിനോ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 29 നാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഖൊരക്പൂര്‍ പ്രദേശത്ത് വെച്ച് ഭട്കല്‍ അറസ്റ്റിലാവുന്നത്. നിരവധി സ്‌ഫോടന കേസുകളില്‍ പ്രതിയായ ഭട്കലിനനെ ഇന്ത്യ പുറത്തു വിട്ട പന്ത്രണ്ട് കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!