Section

malabari-logo-mobile

പി ആര്‍ ഡി മുന്‍ഡയറക്ടര്‍ ഫിറോസിന് ജാമ്യം

HIGHLIGHTS : കൊച്ചി : എ ഡി ബി വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ പി ആര്‍ ഡി മുന്‍ഡയറക്ടര്‍

കൊച്ചി : എ ഡി ബി വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ പി ആര്‍ ഡി മുന്‍ഡയറക്ടര്‍ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന്‍ എതിര്‍പ്പിനെ മറികടന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഫിറോസിന് ജാമ്യം അനുവദിച്ചത്.

സോളാര്‍ തട്ടിപ്പിന് മുമ്പ് ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് നടത്തിയ തട്ടിപ്പാണ് എഡിബി വായ്പാ തട്ടിപ്പ്. എഡിബിയില്‍ നിന്നും വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്. ഈ തട്ടിപ്പില്‍ 40 ലക്ഷം രൂപയോളമാണ് ഇവര്‍ തട്ടിയെടുത്തത്. ഈ തട്ടിപ്പു കേസില്‍ പങ്കുള്ളതിനെ തുടര്‍ന്നാണ് ഫിറോസിനെതിരെ കേസ്.

sameeksha-malabarinews

ഫിറോസിന് സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കുണ്ടോ എന്നറിയാനാണ് ഈ കേസില്‍ കൂടുതല്‍ അനേ്വഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചത്. എന്നാല്‍ ഫിറോസിന് ജാമ്യം അനുവദിക്കാനാണ് കോടതി തീരുമാനിച്ചത്. നേരത്തെ മൂന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ഫിറോസ് പോലീസില്‍ കീഴടങ്ങിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!