രണ്ടാം മാറാട് കലാപം; 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ദില്ലി: രണ്ടാം മാറാട് കലാപത്തില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 24 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളികൊണ്ടാണ് സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വെറുതെ വിടുകയും പിന്നീട് ഹൈക്കോടതി ജീവ പര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.

രണ്ടാം മാറാട് കലാപത്തില്‍ 148 പ്രതികളെയാണ്് എഫ്‌ഐ ആറില്‍ ചേര്‍ത്തിരുന്നത്. ഇവരില്‍ 62 പേരെ ശിക്ഷിക്കുകയും ബാക്കിയുള്ളവരെ വിചാരണ കോടതി വെറുതെ വിടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതില്‍ 24 പ്രതികള്‍ക്കു കൂടി ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി ബാക്കിയുള്ളവര്‍ക്കതിരെ തെളിവില്ലെന്ന് കണ്ട് വിചാരണ കോടതിയുടെ നടപടി ശരിവെക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top