Section

malabari-logo-mobile

ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍

HIGHLIGHTS : ലണ്ടന്‍ : മനുഷ്യ വേഗത്തിന്റെ പര്യായം ജമൈക്കയുടെ

ലണ്ടന്‍ : മനുഷ്യ വേഗത്തിന്റെ പര്യായം ജമൈക്കയുടെ കറുത്ത മുത്ത് ഉസൈന്‍ ബോള്‍ട്ട്. വീണ്ടും ഒളിംപികിസിലെ വേഗതയേറിയ താരമായി.

കടുത്ത പോരാട്ടത്തില്‍ നാട്ടുകാരനായ യോഹാന്‍ ബ്ലേക്കിനെ വെള്ളിയിലേക്ക് തള്ളിമാറ്റിയാണ് റിക്കാര്‍ഡോടെ സ്വര്‍ണം കൈപിടിയിലൊതുക്കിയത്. നൂറുമീറ്റര്‍ ഫൈനല്‍ പോരാട്ടത്തില്‍ 9.63 സെക്കന്റി ലാണ് ബോള്‍്ട്ട് ഫിനിഷ് ചെയ്തത്. നാലു വര്‍ഷം മുന്‍പ് ബീജിങില്‍ താന്‍ തന്നെ കുറിച്ച 9.69 സെക്കന്റാണ് ഇത്തവണ ബോള്‍ട്ട് തിരുത്തിയത്.

sameeksha-malabarinews

9.79 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജെസ്റ്റിന്‍ ഗാറ്റല്‍ വെങ്കലം നേടി. ഈ ഫൈനല്‍ മത്സരത്തിലൂടെ ലോകത്തെ സ്പ്രിന്റര്‍മാര്‍ വേഗതയുടെ മറ്റൊരു റിക്കാര്‍ഡ് കൂടി തിരുത്തി. മത്സരത്തിനിറങ്ങിയ 8 പേരില്‍ 7 പേരും 10 സെക്കന്റിന്ുള്ളിലാണ് ഓടിയെത്തിയത്. സോള്‍ ഒളിംപിക്‌സില്‍ മത്സരിച്ചതില്‍ 5 പേര്‍ 10 സെക്കന്‌റില്‍ ഫിനിഷ് ചെയ്തതാണ് നിലവിലെ റിക്കാാര്‍ഡ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!