Section

malabari-logo-mobile

മിശ്രവിവാഹത്തിനെതിരെ അതിരൂപതയുടെ ഇടയലേഖനം.

HIGHLIGHTS : ഇനിമുതല്‍ ക്രിസ്ത്യാനികള്‍ അന്യമതക്കാരെ വിവാഹം കഴിക്കുന്നത്

ചങ്ങനാശേരി: ഇനിമുതല്‍ ക്രിസ്ത്യാനികള്‍ അന്യമതക്കാരെ വിവാഹം കഴിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടയലേഖനം പുറത്തിറങ്ങി. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് രജത ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇടയലേഖനത്തില്‍ ഈ കാര്യം പറയുന്നത്.

അന്യമതസ്ഥരുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുത്തുന്നവര്‍ക്ക്് വിവാഹത്തില്‍ കത്തോലിക്ക വിശ്വാസം പാലിക്കാന്‍ പരിമിതികളുണ്ട്. ഇവര്‍ക്ക് കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കും. ആയതിനാല്‍ ഇതൊഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഇടയലേഖനത്തിന്റെ ഉള്ളടക്കം.

sameeksha-malabarinews

ഇന്റര്‍നെറ്റ്്, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗവും അസാന്‍മാര്‍ഗിക പണ സമ്പാദനവും ധൂര്‍ത്തും വിപത്താണെന്നും അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനും മറ്റും പോകുന്ന മക്കളെ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇടയലേഖനം മുന്നറിയിപ്പ് നല്‍കുന്നു. മക്കള്‍ക്ക് സത്യവിശ്വാസം സംബന്ധിച്ച് ചിന്താകുഴപ്പമുണ്ടാകും. ഇതുവഴി ശരിയായ വിശ്വാസപരിശീലനം നടക്കാതെ വരും. കുടുംബജീവിതത്തെ തകര്‍ക്കുകയും ക്രിസ്തീയ വിവാഹലക്ഷ്യം സാധിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ് ആര്‍ച്ച്്ബിഷപ്പിന്റെ ആഹ്വാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!