Section

malabari-logo-mobile

ബലിപീഢ

HIGHLIGHTS : ബലിപീഢ അന്‍സാരി ചുള്ളിപ്പാറ ദൂരം കുറയുന്നത്‌ ജീവിതം.

സുഭാഷ് ചന്ദ്രന്റെ ‘ബലി’ എന്ന കഥക്ക് കവിത കൊണ്ടൊരു ഇലസ്‌ട്രേഷന്‍ (കാവ്യരേഖാചിത്രം)
ബലിപീഢ

അന്‍സാരി ചുള്ളിപ്പാറ

sameeksha-malabarinews

ദൂരം കുറയുന്നത് ജീവിതം.
അകലുന്ന ലക്ഷ്യം സ്വപ്നം,
നിവരാത്ത കുട.
ജീവിതം സ്വപ്നത്തിന്റെ കശാപ്പു കാരന്‍.
വെജും നോണ്‍ വെജും കൈകോര്‍ക്കുന്ന കശാപ്പ്.
മരക്കുറ്റി അഹിംസയുടെ ഫോസില്‍,
ഹിംസയുടെ ബലിപീഠവും.
മനുഷ്യവിശപ്പിന്റെ കുടലിന്
മൃഗകുടല്‍ തന്നെ പാകം.
വിശപ്പൊരു വികസനവിരോധിയാണ്.
ആണ്‍കുട്ടിക്ക് ആഗ്രഹം
അണിയാനാവാത്തൊരു പര്‍ദ്ദ

ശ്വാസം മുട്ടിച്ചത്ത കണ്ണ്,
കടല്‍ചോര,
തൊലിയുരിഞ്ഞ ഉടലുകള്‍,
(വെള്ളയുടുത്ത വിധവയല്ല
ശവക്കച്ചയൂരിയെറിയുന്ന മരണമാണ് വൈറ്റ്‌ലഗോണ്‍)
ഹല്‍ വ പോലെ സ്‌നിഗ്ധമാം മൃഗ തുണ്ടങ്ങള്‍.
അഹിംസയുടെ കണ്ണാടിക്കൂടിനിനിയെന്തുവേണം.

തൂക്കുകയര്‍
ചെണ്ടത്തോല്‍
(പ്രായശ്ചിത്തമായി രണ്ടു പച്ചക്കറിസ്‌തോത്രം)
റേഷന്‍ കാര്‍ഡ്
വേവാനും കറിവെയ്ക്കാനുമാകാത്ത
ഒരു രൂപയുടെ റേഷനരി.
നിരാഹാരം അഹിംസയിലേക്കുള്ള
ഒരു പാസ്‌പോര്‍ട്ടാണല്ലോ.
സ്വത്വം ദാരിദ്ര്യത്തിനൊരൂന്നുവടിയുമാണല്ലോ.
എക്കണോമിയുടെ ബലിപീഠത്തില്‍
അസുരമേളം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!