Section

malabari-logo-mobile

സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.

HIGHLIGHTS : മലപ്പുറം: സ്വകാര്യ ബസ് തൊഴിലാളികള്‍

മലപ്പുറം: സ്വകാര്യ ബസ് തൊഴിലാളികള്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പൂര്‍ണം. കഴിഞ്ഞ മാസം സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണ മലപ്പുറം ജില്ലയിലെ ബസ്സുടമകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സമരം.

പ്രതിദിനം 60 രൂപ തൊഴിലാളികള്‍ക്ക് കൂട്ടി നല്‍കണമെന്നായിരുന്നു ധാരണയായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ വേതനം വര്‍ദ്ധിപ്പിച്ച ജില്ലകളില്‍ ഇതു ബാധകമല്ലെന്നും തീരുമാനിച്ചിരുന്ന വര്‍ദ്ധന തങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് ജില്ലയിലെ ബസ്സുടമകളുടെ വാദം .എന്നാല്‍ തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള വര്‍ദ്ധന ബസ്സുടമകള്‍ നടപ്പാക്കിയിട്ടില്ലെന്നും ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും സംയുക്തസമര സമിതി ആവശ്യപ്പെട്ടു. സമരത്തില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കുന്നുണ്ട്.

sameeksha-malabarinews

ജില്ലയില്‍ ഏറെ പേരും യാത്രയ്ക്കാശ്രയിക്കുന്ന സ്വാര്യ ബസ് സര്‍വ്വീസ് സ്തംഭിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ വെട്ടിക്കുറച്ചതും ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്.

പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടടര്‍ എംസി മോഹന്‍ദാസ് ബസ്സുടമകളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ചനടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!