ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പിന്‍ വലിച്ചു.

മലപ്പുറം: സ്വകാര്യ ബസ് തൊഴിലാളികള്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ കളക്ടടര്‍ എംസി മോഹന്‍ദാസ് ബസ്സുടമകളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി  നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിദിനം കൂലി കൂട്ടി നല്‍കാത്ത തൊഴിലാളികള്‍ക്ക് 60 രൂപ കൂട്ടി ന്ല്‍കാന്‍ ധാരണയായി.

കഴിഞ്ഞ മാസം സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണ മലപ്പുറം ജില്ലയിലെ ബസ്സുടമകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സമരം. പ്രതിദിനം 60 രൂപ തൊഴിലാളികള്‍ക്ക് കൂട്ടി നല്‍കണമെന്നായിരുന്നു ധാരണയായത്.

സമരത്തില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top