Section

malabari-logo-mobile

നാടിന്റെ കവിയ്ക്ക് യുവതയുടെ സ്‌നേഹോപഹാരം

HIGHLIGHTS : പരപ്പനങ്ങാടി: വള്ളിക്കുന്നിന്റെയും പരപ്പനങ്ങാടിയുടെയും

പരപ്പനങ്ങാടി: വള്ളിക്കുന്നിന്റെയും പരപ്പനങ്ങാടിയുടെയും കവി ലക്ഷ്മണന്‍ പരുത്തിക്കാടിന് കേരളത്തിലെ യുവകവികളുടെ അക്ഷരോപഹാരം. ലക്ഷ്മണല്‍ പരുത്തിക്കാടിന്റെ ‘കര്‍ക്കിടക വെയില്‍’ എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശന വേള കവിതയുടെ വെയില്‍പെയ്ത്തായി. ഒരു കാലഘട്ടത്തിന്റെ കവിതയുടെ ആര്‍ദ്രതയും തീവ്രതയും ഒരുപോലെ മനസില്‍ സൂക്ഷിച്ച ലക്ഷ്മണന്‍ പരുത്തിക്കാട് അദേഹത്തിന്റെ 74 ാമത്തെ വയസ്സിലാണ് തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയത്. 74 വര്‍ഷത്തെ അനുഭവങ്ങളുടെ തീചൂളയില്‍ ഉരുക്കിയെടുത്ത അദേഹത്തിന്റെ വാക്കുകള്‍ തീഷ്ണമായ മകരവെയ്‌ലുപോലെ വായനക്കാരന്റെ മനസിനെ പൊള്ളിക്കുന്നു.

ഇന്ന് വൈകീട്ട് പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി രാവുണ്ണി കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനു പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

sameeksha-malabarinews

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ജിനേഷ് മടപ്പള്ളി, വിമിഷ് മണിയൂര്‍, ജനില്‍ മിത്ര, ദീപക് നാരായണ്‍, വിഷ്ണുപ്രസാദ്, പി ആര്‍ രതീഷ്, സാദിര്‍ തലപ്പുഴ, ജയശങ്കര്‍ അറയ്ക്കല്‍, പ്രദീഷ് താന്നിയാട്, ഷിജു വയനാട്, കരീം മലപ്പട്ടം, ദാമോദരന്‍ ചീക്കല്ലൂര്‍, ദിലീപ് നിരഞ്ജന, ഗഫൂര്‍ അറക്കല്‍ തുടങ്ങിയ നിരവധി യുവകവികള്‍ പങ്കെടുത്തു.

ശ്രീജിത്ത് അരിയല്ലൂര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്വാഗതവും ഹസിലാല്‍ കെ സി നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!