ബലാത്സംഘങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം പാശ്ചാത്യ സ്വാധീനം; പുരി ശങ്കരാചാര്യ.

കൊല്‍ക്കത്ത: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബാലാത്സംഘങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കാരണം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനമാണെന്ന് പുരി ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസവതി. ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ചാണ് ശങ്കരാചര്യരുടെ പ്രസ്താവന.

പാശ്ചത്യ സംസ്‌കാരത്തിന്റെ സ്വാധീനം സിനിമകളിലൂടെയും ക്ലബ്ബ് സംസ്‌കാരത്തിലൂടെയും മയക്കുമരുന്നുകളിലൂടെയും ഭാരതത്തിന്റെയും പഴയകാല മൂല്യങ്ങളെ തകര്‍ക്കുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ നാടിന്റെ സംസ്‌കാരിക മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചിരുന്നെങ്കിലും 65 വര്‍ഷമായ് നമുക്കത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ശങ്കരാചാര്യര്‍ ആശങ്കപ്പെട്ടു.

നേരത്തെ ചില ആത്മീയ നേതാക്കളും ആര്‍എസ്എസ് മേധാവിയും സ്ത്രി കളുടെ പൊതു ഇടങ്ങളിലെ ഇടപെടലിനെ കുറിച്ചും പാശ്ചാത്യവല്‍ക്കരണത്തെ കുറിച്ചും നടകത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.

Share news
error: Content is protected !!
Scroll to Top