ശ്രീലക്ഷ്മിക്ക് ജഗതി ശ്രീകുമാറിനെ കാണാം.

അപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രികുമാറിനെ സന്ദര്‍ശിക്കാന്‍ ശ്രീലക്ഷ്മിക്കും അമ്മ ശശികലയ്ക്കും ഹൈക്കോടതിയുടെ അനുമതി. ഡോക്ടര്‍മാരുടെ സാനിധ്യത്തിലായിരിക്കും കൂടിക്കാഴ്ചയെന്ന് കോടതി നിര്‍ദേശിച്ചു.

ജഗതിയെകാണാന്‍ ജഗതിയുടെ മക്കളായ രാജ്കുമാറും, പാര്‍വ്വതിയും അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ശ്രീലക്ഷ്മി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ജഗതി തന്റെ പപ്പയാണെന്നും തന്റെ സ്‌കൂള്‍ അഡ്മിഷനുകളും കലോത്സവത്തിനുമെല്ലാം പപ്പവന്നിരുന്നെന്നും ശ്രീലക്ഷ്മിയും അമ്മ ശശികലയും മനോരമ ആഴ്ചപതിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ ജഗതി ചികിത്സയില്‍ കഴിയുമ്പോള്‍ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ ശ്രീലക്ഷ്മി എന്ന കുട്ടി വെറും ദത്ത് പുത്രി മാത്രമാണെന്നാണ് ജഗതിയുടെ മകള്‍ പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. താന്‍ ഉള്‍പ്പെട്ടാണ് മിംമ്‌സില്‍ വെച്ച് ജഗതിയെ കാണാന്‍ അവസരം നല്‍കിയതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top