പരപ്പനങ്ങാടി: ഇന്ന് നിയമസഭയില്‍ അവതിരിപ്പ സംസ്ഥാന ബജറ്റില്‍ പരപ്പനങ്ങാടിക്ക് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ടു വന്‍കിട പദ്ധതികള്‍ക്കാണ് 90 കോടിയിലധികം രൂപയാണ്് നീക്കിവെച്ചിരിക്കുന്നത്.
പരപ്പനങ്ങാടിയില്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ച എല്‍ബിഎസ് ഇന്റഗ്രേറ്റ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കേന്ദ്രത്തിന് 25 രോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് 65 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ ആലുങ്ങല്‍ ബീച്ചില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 1.35 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ടൂറിസം പദ്ധതിക്കും പ്ലാനിറ്റോറിയത്തിനും, പൂരപ്പൂഴ- കെട്ടുങ്ങല്‍ വിനോദ സഞ്ചാര പാര്‍ക്കിനും പണം വകയിരുത്തിയിട്ടില്ല.




