തിരൂരങ്ങാടി: ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരളത്തിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ വിദ്യഭ്യാസ മന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടിയില്‍ നിരവധ് വികസന പദ്ധതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യഭ്യാസ മേഖലയിലും ഗതാഗത മേഖലയിലുമാണ് കൂടുതല്‍ പദ്ധതികള്‍.
തിരൂരങ്ങാടിയിലെ ഹജ്ജൂര്‍ കച്ചേരി നവീകരിച്ച്
സാംസ്‌കാരിക പൈതൃക മ്യൂസിയമാക്കി സംരക്ഷിക്കല്‍, എല്‍. ബി.എസ്.
ഇന്റഗ്രേറ്റഡ് ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, എന്നിവ
സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത്
ശ്രദ്ധേയമായ നേട്ടമാണ്.
ബജറ്റില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ താഴെ പറയുന്ന പദ്ധതികള്‍ക്കാണ് പണം നീക്കി വെച്ചിട്ടുള്ളത്.
1) പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം – 65 കോടി, 2) എല്‍. ി.എസ്.
ഇന്റഗ്രേറ്റഡ് ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി – 25 കോടി,
3) തിരൂരങ്ങാടി ഹജ്ജൂര്‍ കച്ചേരി പൈതൃക മ്യൂസിയം – 15 ലക്ഷം,
4) മമ്പുറം പാലം നിര്‍മ്മാണം – 5 കോടി, 5) പരപ്പനങ്ങാടി – അരീക്കോട് സ്റ്റേറ്റ്
ഹൈവെ, കരിപറമ്പ് മുതല്‍ തിരൂരങ്ങാടി വരെ ബി.എം. & ബി.സി. ചെയ്ത്
നവീകരിക്കല്‍ – 4.60 കോടി, 6) പരപ്പനങ്ങാടി പാറക്കടവ് റോഡ് – 3.40 കോടി,
7) തിരൂരങ്ങാടി മുട്ടിച്ചിറ റോഡ് – 2 കോടി, തിരൂര്‍ എടരിക്കോട് റോഡ് – 5
കോടി, 9) ചെട്ടിയാംകിണര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
കെട്ടിട നിര്‍മ്മാണം – 1 കോടി, 10) തൃക്കുളം ജി.യു.പി. സ്‌കൂള്‍
കെട്ടിട നിര്‍മ്മാണം – 4 കോടി, 11) കക്കാട് ജി.എം.യു.പി സ്‌കൂള്‍ കെട്ടിട
നിര്‍മ്മാണം – 2.5 കോടി, 12) എടരിക്കോട് ക്ലാരി ജി.യു.പി. സ്‌കൂള്‍ കെട്ടിട
നിര്‍മ്മാണം – 1 കോടി, 13) പെരുമ്പുഴ തടയണ നിര്‍മ്മാണം – 3.16 കോടി,
14) പെരുന്തുരുത്തിക്കടവ് പാലം നിര്‍മ്മാണം – 2 കോടി, 15) പൂരപ്പറമ്പ്
ലോക്കില്‍ ചീര്‍പ്പിങ്ങല്‍ തോടിന് കുറുകെയുള്ള പാലം – 6.40 കോടി,
16) പാലത്തിങ്ങല്‍ പാലം പുനര്‍ നിര്‍മ്മാണം – 6 കോടി, 17) കൊട്ടന്തല
ചെമ്മലപ്പാറ റോഡില്‍ പൂരപ്പുഴയ്ക്ക് കുറുകെ പാലം – 3.50 കോടി,
18) തിരൂരങ്ങാടി കുൂര്‍ ചെറുമുക്ക് റോഡ് – 3.5 കോടി, 19) പരപ്പനങ്ങാടി
ആലുങ്ങല്‍ ബീച്ചില്‍ കടല്‍ ഭിത്തി നിര്‍മ്മാണം – 1.35 കോടി,
20) നീര്‍വായ്ക്കുളം നവീകരണം – 35 ലക്ഷം, 21) ചാരക്കുളം നവീകരണം –
19.75 ലക്ഷം, 22) മോര്യാകാപ്പ് ജലസേചന പദ്ധതി – 2.54 കോടി,
23) വെന്നിയൂര്‍ ജംഗ്ഷന്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി നവീകരിക്കല്‍ –
3 കോടി, 24) കുറ്റിപ്പാല കോഴിചെന റോഡ് നവീകരണം – 3 കോടി,
25) തൃക്കുളം തെയ്യാല റോഡ് – 8 കോടി, 26) കുൂര്‍ തോട് നവീകരണം
(ടോക്കണ്‍ പ്രൊവിഷന്‍) 27) തൃക്കുളം എല്‍.ഐ.സ്‌കീം എല്‍. ി. കനാല്‍
നവീകരണം – 20 ലക്ഷം,
എന്നാല്‍ ഹജൂര്‍കച്ചേരി ചരിത്ര മ്യൂസിയമാക്കി മാറ്റുന്നതിന് മാറ്റിവെച്ച തുക കുറഞ്ഞുപോയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.





