‘ഫ്രോഡാ’യി’ മോഹന്‍ലാല്‍

ഏയ് മോഹന്‍ലാല്‍ അത്തരക്കാരനല്ല… എന്നാല്‍ മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’ ആകുന്നു. സംശയിക്കേണ്ട ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്.

പേരു പോലെ തന്നെ ഏറെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഈ ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. 2013 ല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റഷ്യയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കാനാണ് പ്ലാന്‍.

ബി. ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എ വി അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു വന്‍ താരനിരതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top