ബൈക്ക് യാത്രക്കാരനും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം ; പോലീസ് ലാത്തിവീശി.

താനൂര്‍ : മോട്ടോര്‍ ബൈക്ക് യാത്രക്കാരനും ബസ്ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് താനൂരില്‍ പോലീസ് ലാത്തിവീശി.

താനൂര്‍ ബസ്റ്റാന്റിന് സമീപം തിങ്കളാഴ്ചയാണ് സംഭവം. താനൂര്‍ ജംഗ്ഷനില്‍ വച്ച് പരപ്പനങ്ങാടി ഭാഗത്തേക്ക് വരുന്ന ബസ്സും, ബൈക്കും തമ്മില്‍ കൂട്ടിമുട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഇവര്‍തമ്മില്‍ പിന്നീട് ബസ്റ്റാന്റ് പരിസരത്ത് വച്ച് രൂക്ഷമായി തര്‍ക്കമായി. തുടര്‍ന്ന് നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ലാത്തി വീശുകയായിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ബൈക്ക്് യാത്രികന്‍ മോര്യ വാലിക്കോടത്ത് ഖാലിദ്(28), ബസ്് ഡ്രൈവര്‍ താനൂര്‍ കുഞ്ഞാന്റെ പുരക്കല്‍ ഷറഫുദ്ധീന്‍ (29) എന്നിവര്‍ താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികില്‍സതേടി. ഇരുകൂട്ടര്‍ക്കുമെതിരെ കേസ്സെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top