Section

malabari-logo-mobile

ഫേസ്ബുക്ക് മാതൃകയില്‍ ജോബ്‌സെറ്റ് രജിസ്റ്റര്‍ ചെയ്തത് 3700 പേര്‍

HIGHLIGHTS : കൊച്ചി: ഫേസ് നോക്കുന്നവരോട് “ഒരു ജോലിയുമില്ലേ”

കൊച്ചി: ഫേസ് നോക്കുന്നവരോട് “ഒരു ജോലിയുമില്ലേ” എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഫേസ്ബുക്ക് മാതൃകയില്‍ ഒരുക്കിയ ജോബ് സെറ്റായ ബാഗ് യുവര്‍ ജോബ് ഡോട്ട് കോം നോക്കുമ്പോള്‍ ആരും ഈ ചോദ്യം ആവര്‍ത്തിക്കാന്‍ വഴിയില്ല. ആവശ്യമുള്ള ജോലി ചാക്കിലാക്കി കൊണ്ടു പോകാനുള്ള വിവരങ്ങളാണ് നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുക.

ആരംഭിച്ച് ഒരു മാസത്തിനകം 3700 ഓളം പേര്‍ സൈറ്റില്‍ വിദ്യാഭ്യാസയോഗ്യത അടക്കമുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തു. 132 കമ്പനികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശേരി സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ബിസിയോ ടെക് എന്ന കമ്പനിയാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്.

sameeksha-malabarinews

ഫേസ്ബുക്കിലെ നിങ്ങളുടെ വിവരങ്ങള്‍ ഇതില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കമ്പനികള്‍ക്കും ഉദേ്യാഗാര്‍ത്ഥികള്‍ക്കും വെവ്വേറെയാണ് രജിസ്‌ട്രേഷന്‍. ഫേസ് ബുക്കിലെ വാളില്‍ സന്ദേശങ്ങള്‍ എത്തുന്നതു പോലെ നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള ജോലികളുടെ വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും. ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുകയാണ് അടുത്ത നടപടി. ഫേസ് ബുക്കിലെ പ്രൈാഫൈല്‍ പേജ് പോലെ നിങ്ങളുടെ ബയോഡാറ്റയുടെ ഒരു പേജും സൈറ്റിലുണ്ട്.
ജോലി ഒഴിവ് സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ നല്‍കാം. ജോലിയെകുറിച്ച് ഉദേ്യാഗാര്‍ത്ഥികള്‍ നല്‍കുന്ന വിവരങ്ങള്‍ ‘യൂസര്‍ പോസ്റ്റ്’എന്നും കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ ‘കമ്പനി പോസ്റ്റ’്’ എന്നും പ്രതേ്യക പേരുകളിലാണ് ലഭിക്കുക. ഉദേ്യാഗാര്‍ത്തികള്‍ക്ക് കമ്പനികള്‍ക്ക് നേരിട്ട് സന്ദേശം അയക്കാനും സൗകര്യമുണ്ട്. കമ്പനികള്‍ക്കും ഇത്തരത്തില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് സന്ദേശം അയക്കാം.

കമ്പനികള്‍ക്ക് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇതില്‍ നിന്ന് എളുപ്പം കണ്ടെത്താം.കമ്പനികള്‍ക്ക് തങ്ങള്‍ നല്കിയ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ മാത്രം ഇ-മെയില്‍ ഐഡികള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കും.ഇതുവഴി ഇന്റര്‍വ്യൂവിന്റെ തിയ്യതിയും മറ്റും എളുപ്പം അറിയിക്കാം. സൈറ്റിലെ സെര്‍ച്ച് എന്‍ജിനില്‍ തങ്ങളുടെ തസ്തികയിലേക്കുള്ള യോഗ്യതാ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ യോഗ്യരായവരുടെ പട്ടിക മാത്രം കണ്ടെത്താനാകും.

സൈറ്റിന്റെ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജോബ് ഫെയറും ബാഗ് യുവര്‍ ജോബ് ഡോട്ട് കോം പ്രവര്‍ത്തകര്‍ അടുത്തിടെ നടത്തി. നാനൂറോളം പേര്‍ പങ്കെടുത്ത ജോബ് ഫെയറില്‍ 25 പേര്‍ക്ക് പ്ലെയിസ്‌മെന്റ് ലഭിച്ചു. സൈറ്റിലെ പരസ്യത്തില്‍ നിന്നും ജോബ് ഫെയറുകളില്‍ നിന്നുമുള്ള വരുമാനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി സിഇഒ മിഥുന്‍ വി ശങ്കര്‍ പറഞ്ഞു. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഒരു ഘട്ടത്തിലും പണം മുടക്കേണ്ടതില്ലെന്നും ബാഗ് യുവര്‍ ജോബ് പ്രവര്‍ത്തകരുടെ ഉറപ്പ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!